Wednesday, November 29, 2023
HomeNews Infoഅമ്മ നോക്കിനിൽക്കെ കുളത്തിൽ ആൽബിൻ മുങ്ങിത്താഴ്ന്നു.. പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

അമ്മ നോക്കിനിൽക്കെ കുളത്തിൽ ആൽബിൻ മുങ്ങിത്താഴ്ന്നു.. പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കാസർഗോഡ് നീലേശ്വരത്ത് ബംഗളം കരിംകുണ്ടിൽ കുളത്തിൽ വീണു കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബംഗളം മിൽക്ക് സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാർട്ടേഴ്സിലെ 17 വയസ്സുള്ള ആൽബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. സെബാസ്റ്റ്യന്റെയും ദീപയുടെയും ഏക മകനാണ് ആൽബിൻ സെബാസ്റ്റ്യൻ.

ഉപ്പിലിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് ആൽബിൻ. ഇന്നലെ വൈകിട്ട് ബന്ധുക്കൾക്കൊപ്പം നീന്തുന്നതിനിടെ വെള്ളക്കെട്ടിൽ താഴ്ന്നുപോകുകയായിരുന്നു. അപകടസമയത്ത് അമ്മ ദീപയും മറ്റും സമീപത്തുണ്ടായിരുന്നു. ഇന്നലെ രാത്രി വൈകി നിർത്തിവച്ച തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

Most Popular

Recent Comments