മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊ, ലപ്പെ, ടുത്തിയ കേസിൽ അപ്പീലുമായി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യക്കുറ്റം ചുമത്തിയ കേസിൽ അത് ശരിവച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്ക് എതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് പ്രകാരം കൊ, ലപാ, തകക്കുറ്റം ചുമത്താൻ മതിയായ കാരണങ്ങളില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. മാധ്യമവാർത്തകളാണ് കേസെടുക്കാൻ കാരണമെന്നും ഹർജിയിൽ ആരോപിക്കുന്നു.
2019ൽ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ച് കെഎം ബഷീർ മരിച്ചിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന് കണ്ടെത്തിയെന്നും അതിനാൽ കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നുമാണ് ശ്രീറാമിന്റെ വാദം.