Thursday, November 30, 2023
HomeNews Info"വിശപ്പ് സഹിക്കാനാവാതെ 15 ദിർഹം കൊടുത്ത് വാങ്ങി, ബിരിയാണിയുടെ കോലം കണ്ടില്ലേ.." എയർ ഇന്ത്യ വിമാനത്തിനുള്ളിലെ...

“വിശപ്പ് സഹിക്കാനാവാതെ 15 ദിർഹം കൊടുത്ത് വാങ്ങി, ബിരിയാണിയുടെ കോലം കണ്ടില്ലേ..” എയർ ഇന്ത്യ വിമാനത്തിനുള്ളിലെ വീഡിയോ പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനത്തിൽ യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. 15 ദിർഹത്തിന് (ഏകദേശം 337 രൂപ) വാങ്ങിയ ബിരിയാണിയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു. നമ്മുടെ നാട്ടിൽ നിരോധിച്ച പ്ലാസ്റ്റിക്കിലാണ് ബിരിയാണി വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വെള്ളമൊഴുകുന്ന ബിരിയാണിയാണ് ദൃശ്യങ്ങളിൽ കാണുന്നത്. അതേസമയം, അഷ്‌റഫിന് നേരിട്ട ദുരനുഭവത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസും എയർ ഏഷ്യ ഇന്ത്യയും ക്ഷമാപണം നടത്തി. ബുക്കിംഗ് വിവരങ്ങൾ സ്വകാര്യ സന്ദേശമായി അയക്കുമെന്നും പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും എയർ ഇന്ത്യ കമാൻഡിലൂടെ വ്യക്തമാക്കി.

ഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകളിലേക്ക്.. “കഴിഞ്ഞ ദിവസം ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്തു. സൗജന്യമായി നൽകി വന്നിരുന്ന സ്നാക്സ് ഇപ്പോൾ നിർത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക്‌ നൽകിയാണ് ടിക്കറ്റ് കിട്ടിയത്. അകത്ത് കയറിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. എന്നാൽ ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓർഡർ നൽകി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിർഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാൽ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്‌. സഹോദരങ്ങളേ … കണ്ട് നോക്കി നിങ്ങൾ പറയൂ .. ഇത് ന്യായമോ …? അന്യായമോ …?

RELATED ARTICLES

Most Popular

Recent Comments