കോട്ടയം ജില്ലയിൽ പാമ്പാടിയിൽ പ്രസവത്തെ തുടർന്ന് വൃക്ക തകരാറിലായ യുവതിയുടെ മ, രണത്തിൽ ജില്ലാ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. മുപ്പതുകാരിയായ ആതിരയുടെ മ, രണം ചികിത്സാ പിഴവ് മൂലമുണ്ടായ അണുബാധയെ തുടർന്നാണെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ അണുബാധ ആതിരയ്ക്ക് ഉണ്ടെന്ന കുടുബംത്തിന്റെ പരാതിയുടെ കാരണം അറിയില്ലെന്നാണ് കോട്ടയം ജില്ലാ ആശുപത്രി അതികൃതർ പറയുന്നത്.
ആറുമാസത്തിലേറെയായി ദുരിതമനുഭവിച്ച മാന്തുരുത്തി സ്വദേശി ആതിര ബാബുവാണ് ഒടുവിൽ ഇന്നലെ രാവിലെ മ, രിച്ചത്. ഈ വർഷം ജനുവരി 11ന് കോട്ടയം ജില്ലാ ആശുപത്രിയിൽ ആതിരയെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തുടർന്നാണ് അണുബാധയുണ്ടായത്. തുടർന്ന് ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ചു. കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയ്ക്കുശേഷം ഡയാലിസിസിലായിരുന്നു ജീവിതം.
അസുഖമൊന്നുമില്ലാത്ത മകൾക്ക് കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിൽസയിലെ പിഴവ് മൂലമാണ് രോഗം ബാധിച്ചതെന്ന് ആതിരയുടെ അച്ഛൻ ബാബു ആരോപിച്ചു. ആശുപത്രി അധികൃതരും അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് അണുബാധയുണ്ടായതെന്ന് അറിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആതിരയുടെ മൃ, തദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.